ADVERTISEMENT

കൊളംബോ ∙ രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീടുകൾ കത്തിച്ച് പ്രക്ഷോഭകാരികൾ. മഹിന്ദ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്കു രാജി സമർപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് കുരുനെഗല നഗരത്തിലെ സ്വകാര്യ വസതിയും തറവാടും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്.

ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്കു വ്യാപിക്കുകയാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലങ്കയിലെ മൊറാട്ടുവ മേയർ സമൻ ലാൽ ഫെർനാണ്ടോ, എംപിമാരായ സനത് നിഷാന്ത, രമേഷ് പതിരന, മഹിപാല ഹെറാത്, തിസ കുറ്റിയറച്ചി, നിമൽ ലാൻസ എന്നിവരുടെ ഔദ്യോഗിക വസതികൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു.

ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്എൽപിപി) പാർട്ടിയുടെ എംപിമാരെ ഐയുഎസ്എഫ് വിദ്യാർഥികൾ ആക്രമിച്ചു. പാർട്ടിയുടെ ഓഫിസുകളും അഗ്നിക്കിരയാക്കി.

English Summary: Sri Lanka protest: Mahinda Rajapaksa's residence set on fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com