ADVERTISEMENT

ന്യൂഡൽഹി ∙ വിമാനം പുറപ്പെടുന്നതിനു മുൻപുള്ള മദ്യ പരിശോധനയിൽ പരാജയപ്പെട്ട ജീവനക്കാരുടെ വിവരം പുറത്തുവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 ജനുവരി ഒന്നിനും ഏപ്രിൽ 30നും ഇടയിൽ 9 പൈലറ്റുമാരും 32 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് പരിശോധനയിൽ ‘പോസിറ്റീവ്’ ആയതെന്ന് ഡിജിസിഎ വ്യക്തമാക്കി. 

രണ്ടു വട്ടം പരിശോധനയിൽ പോസിറ്റീവ് ആയ 2 പൈലറ്റുമാരെയും 2 ക്യാബിൻ ക്രൂ അംഗങ്ങളെയും മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബെർത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആദ്യമായി പോസിറ്റീവ് ആയ ബാക്കി 7 പൈലറ്റുമാരെയും 30 ക്യാബിൻ ക്രൂ അംഗങ്ങളെയും 3 മാസത്തേക്കും സസ്പെൻ‌ഡ് ചെയ്തു. 

കോക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തിൽ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുൻപ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു. മഹാമാരിയെത്തുടർന്നു നിർത്തിവച്ച പരിശോധന ഘട്ടംഘട്ടമായി വീണ്ടും ആരംഭിച്ചു. 

English Summary : 9 Pilots, 32 Cabin-Crew Members Were Too Drunk To Fly This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com