തിരുവനന്തപുരം∙ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഞായറാഴ്ച ആൻഡമാനിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു മുതൽ മേയ് 16 വരെ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:
12–05–2022: ഇടുക്കി, കാസർകോട്
13–05–2022: എറണാകുളം, ഇടുക്കി
14–05–2022: ഇടുക്കി
15–05–2022: എറണാകുളം, ഇടുക്കി, തൃശൂർ
16–05–2022: ഇടുക്കി, മലപ്പുറം
English Summary: Rain alert in Kerala