ADVERTISEMENT

തിരുവനന്തപുരം∙ ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ(62) നെയ്യാർഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടക നടനും ലളിത ഗാനങ്ങൾക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരൻ കൂടിയാണ് പ്രേംകുമാർ. വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാം മരക്കുന്നം ജലാശയത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപർണ, വീണ.

English Summary: Akashavani Former Employee found dead in Neyyar Dam Reservoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com