ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ് ഭവനിലെത്തി. ഗവർണർക്കു പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ മാസങ്ങൾക്കു മുൻപ് അനുമതി നൽകിയിരുന്നു. 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെൻസ് ജിഎൽഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാൻ സർക്കാർ അനുവദിച്ചത്. വാഹനം ഗവർണർ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

മുൻ ഗവർണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവൻ സർക്കാരിനു കത്തു നൽകിയത്. ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന ബ്രൗൺ നിറത്തിലുള്ള ബെൻസ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്നു ഗവർണർമാർ വാഹനം ഉപയോഗിച്ചു. കേന്ദ്ര നിർദേശം അനുസരിച്ച് 5 വർഷം കഴിയുമ്പോഴോ ഒരു ലക്ഷം കിലോമീറ്റർ കഴിയുമ്പോഴോ വാഹനം മാറ്റണം. പി.സദാശിവം ഗവർണറായിരിക്കുമ്പോൾ തന്നെ കാർ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഇക്കാര്യം പരിശോധിച്ചശേഷമാണ് സർക്കാര്‍ പുതിയ വാഹനം വാങ്ങാൻ അനുമതി നൽകിയത്.

English Summary: Governor's new official car reached at Raj Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com