ADVERTISEMENT

ന്യൂഡൽഹി∙ പുതിയ അധ്യയന വർഷത്തേക്കുള്ള (2022) മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി തള്ളി. ഒരു കൂട്ടം ഡോക്ടർമാരാണ് ഹർജി നൽകിയത്. ഐഎംഎയും സമാന ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

21നു നിശ്ചയിച്ചിരിക്കുന്ന പരീക്ഷ 2021 വർഷത്തേക്കുള്ള കൗൺസലിങ് തുടരുന്ന പശ്ചാത്തലത്തിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, ദേശീയ പരീക്ഷ എങ്ങനെ തങ്ങൾക്കു മാറ്റിവയ്ക്കാൻ കഴിയുമെന്നു ഹർജി ഫയലിൽ സ്വീകരിക്കവെ കോടതി ചോദിച്ചിരുന്നു.

English Summary: NEET PG Postpone Plea rejected in Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com