ADVERTISEMENT

കൊളംബോ∙ ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യയോടു നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘ഇന്ത്യയുമായി അടുത്തബന്ധം പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു’– റനിൽ പറഞ്ഞു.

mod

വ്യാഴാഴ്ച്ചയാണ് 73കാരനായ റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. തിരുപ്പതി വെങ്കിടേശ്വരനെയും ഗുരുവായൂരപ്പനെയും പ്രാർഥിക്കുന്ന റനിൽ എക്കാലത്തും ഇന്ത്യയുടെ സുഹൃത്താണ്. അതുകൊണ്ട് അയലത്തെ അധികാരിയെ ഇന്ത്യ ആശ്വാസത്തോടെയാണു കാണുന്നത്.

English Summary: Sri Lanka's New PM Takes Charge, Says "Want To Thank Prime Minister Modi"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com