ADVERTISEMENT

കീവ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കു താൽക്കാലികമായി പ്രവർത്തനം മാറ്റിയ ഇന്ത്യൻ എംബസി യുക്രെയ്‌‍നിലേക്കു തിരിച്ചുവരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മേയ് 17 മുതൽ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് 13ന് ആണ് എംബസിയുടെ പ്രവർത്തനം പോളണ്ടിലെ വാഴ്‍സയിലേക്കു മാറ്റിയത്. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ എംബസി ശക്തമായി ഇടപെട്ടിരുന്നു. പ്രവർത്തനം പോളണ്ടിലേക്കു മാറ്റിയതിനു ശേഷമാണു കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായത്.

അപകട സാഹചര്യം കുറഞ്ഞെന്നു വിലയിരുത്തിയാണ് എംബസി മടങ്ങിവരുന്നത്. സംഭവ വികാസങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മാറ്റങ്ങൾ വേണമെങ്കിൽ പിന്നീടു തീരുമാനിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English Summary: Ukraine war: Indian Embassy, which was temporarily operating from Poland, to resume operation in Kyiv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com