ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സങ്കടമുണ്ടാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തൃക്കാക്കരയിലെ അബദ്ധം തിരുത്താനുളള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുമെന്ന് ഉമ തോമസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്നു പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. നിയമസഭയിലെ യുഡിഎഫ് കുന്തമായിരുന്നു പി.ടി.തോമസ് എന്നും സതീശൻ പറഞ്ഞു. 

കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് എന്നു ചോദിച്ചാൽ പിണറായി വിജയൻ എന്നായിരിക്കും തന്റെ മറുപടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

രാഹുലിന്റെ കുറിപ്പ്

കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ? ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ.

അതിനെ സാധൂകരിക്കുവാൻ വാടിയ്ക്കൽ രാമകൃഷ്ണൻ തൊട്ട് ടി.പി.ചന്ദ്രശേഖരൻ വരെ എത്ര ഉദാഹരണമുണ്ട്. ടിപിയെ അരുംകൊല ചെയ്ത ശേഷവും ‘കുലംകുത്തി എന്നും കുലകുത്തി തന്നെ’ എന്ന് പറഞ്ഞതടക്കം ക്രൂരമായ ആ നാവിൽ നിന്ന് വന്ന വിഷലിപ്തമായ എത്ര വാക്കുകൾ.

കെ.എം.മാണി മരിച്ചപ്പോൾ പൊട്ടിച്ചിരിയോടെ പത്രക്കാരെ കണ്ടത് ജോസ്മോൻ മറന്നാലും കേരളത്തിന് മറക്കാനാകില്ല.

ആ ശ്രേണിയിലെ ഒടുവിലെ നീചമായ വാക്കുകളാണ് ഇന്ന് തൃക്കാക്കരയിൽ പറഞ്ഞത്. തൃക്കാക്കരക്കാർ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച പിടിയെ ജയിപ്പിച്ചത് കയ്യബദ്ധമായി പിണറായിക്ക് തോന്നുന്നത് പിടിയുടെ നാവിന്റെ ചൂടറിഞ്ഞതുകൊണ്ടാണ്. പിണറായി ചെയ്ത കൊള്ളരുതായ്മകളെ പിച്ചിച്ചിന്തിയ പിടി മരിച്ച ശേഷവും ആ ഓർമ്മകൾ പിണറായിയെ വേട്ടയാടുന്നത് കൊണ്ട് കൂടിയാണ്. പക്ഷേ ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ നിങ്ങളുടെ രണ്ട് ചങ്കും മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നിൽക്കുന്ന ശവംതീനി കഴുകന്റെതാണ്. നിങ്ങളുടെ ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും.

English Summary: Uma Thomas against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com