ADVERTISEMENT

കോഴിക്കോട്  ∙ സ്വാതന്ത്ര്യസമരസേനാനി കെ.എം.ഗോപാലൻ നായർ (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ബാലുശ്ശേരിയിലെ മുതിർന്ന സ്വാതന്ത്ര്യസമരസേനാനിയാണ് അതാണ്ഡൻ എന്ന ഓമനപ്പേരിൽ സുപരിചിതനായ ഗോപാലൻ നായർ.  

ഗോവിന്ദൻ നായർ, ഇത്തിക്കുട്ടി അമ്മ ദമ്പതിമാരുടെ മകനായി 1924 ജൂലൈ 15നാണ് ഗോപാലൻ നായരുടെ ജനനം. തറവാടിന്റെ പടിപ്പുരയിൽ പ്രവർത്തിച്ച എഴുത്തുപള്ളിയിൽ പഠനാരംഭം. ബാലുശ്ശേരി ഹിന്ദുസഭാ എലമെന്ററി സ്കൂൾ എന്നറിയപ്പെട്ട ജി.എൽ.പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കാനെത്തി. ക്ലാസ് ബഹിഷ്ക്കരണത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനം സ്വാതന്ത്ര്യസമര പാതയിലേക്കിറങ്ങാൻ പ്രേരിപ്പിച്ചു. 

നാൽപതുകളിൽ എഐസിസി പ്രസിഡന്റായിരുന്ന ബാബു പുരുഷോത്തം താഡന്റെ പേരിലെ താഡൻ എന്നത് നാട്ടുകാർ ഗോപാലൻ നായർക്ക് ഓമനപ്പേരായി നൽകി. മലയാള മനോരമയുടെ ഓഫിസ് കോഴിക്കോട് ആരംഭിക്കുന്നതിനു മുൻപ് കോട്ടയത്തു നിന്നിറങ്ങിയ പത്രത്തിന്റെ റിപ്പോർട്ടറായി ഗോപാലൻ നായർ കഴിവ് തെളിയിച്ചു.

ഭാര്യ: ടി.പി.ദേവി അമ്മ; മക്കൾ: ടി.പി.ഉഷാകുമാരി; ടി.പി.ബാബുരാജ് (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ടി.പി.ഗോപിനാഥ് (കോട്ടൻ വേൾഡ്); മരുമക്കൾ: എം.ആർ.വല്ലി (ജയ് റാണി പബ്ളിക്ക് സ്ക്കൂൾ),പി.വി.സിന്ധു (കൃഷി ഭവൻ പനങ്ങാട്), പരേതനായ വിശ്വനാഥൻ (വൈത്തിരി); സഹോദരങ്ങൾ: കെ.എം.ശങ്കരൻ നായർ; പരേതരായ കുഞ്ഞി നാരായണൻ നായർ, രാഘവൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, മാളു അമ്മ, ദേവകി അമ്മ.

English Summary: Freedom fighter KM Gopalan Nair passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com