ADVERTISEMENT

കോഴിക്കോട് ∙ എം.ടി.അബ്ദുല്ല മുസ്‍ലിയാർ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നു സമസ്ത. പെൺകുട്ടിക്കും കുടുംബത്തിനും പരാതിയില്ലെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാൻ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. അതു കണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജിൽ കയറ്റേണ്ടതില്ലെന്നു പറഞ്ഞത്.

ബാലാവകാശ കമ്മിഷൻ കേസ് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്കു നേരിടും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസ്‍ലാമിക നിയമങ്ങൾ അറിയുമോയെന്ന് അറിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. മലപ്പുറത്ത് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാർഥിയെ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത്.

പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാർ കുപിതനായി സംസാരിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ നിരവധി പ്രമുഖർ രംഗത്തുവന്നു. ഇതോടെയാണു വിശദീകരണവുമായി സമസ്തയെത്തിയത്.

English Summary: Samastha leaders press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com