രാജസ്ഥാൻ സർക്കാർ എന്തിന് കേരളത്തിൽ പരസ്യം നൽകുന്നു? ‘മോഡലാ’യത് മോദി?

HIGHLIGHTS
  • എഎപിയുടെ പഞ്ചാബിലെ വിജയത്തിനു പിന്നിൽ ‘പരസ്യവും’ കാരണമാണോ?
  • ദേശീയ നേതൃത്വത്തിലേക്കുയരാൻ നടത്തുന്ന ‘പരസ്യ’ നീക്കങ്ങൾ
gehlot-narendra-modi-main
രാജസ്ഥാൻ സർക്കാരിന്റെ നേട്ടം സംബന്ധിച്ച് മലയാളത്തിൽ നൽകിയ പരസ്യം, നരേന്ദ്ര മോദി, അശോക് ഗെലോട്ട്
SHARE

രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന്റെയും പുതിയ സൗജന്യ ചികിത്സാ പദ്ധതി തുടങ്ങുന്നതിന്റെയും പരസ്യം കേരളത്തിലെ മാധ്യമങ്ങളിൽ നൽകുന്നത് എന്തിനാവും? പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയാറാകാത്ത കേരള സർക്കാരിനെതിരെയുള്ള വിമർശനത്തിന് മൂർച്ച കൂട്ടാനാണെന്നു തുടങ്ങി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു സഹായിക്കാനാണ് എന്നതു വരെയുള്ള വാദങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്. രാജസ്ഥാൻ സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങളെ അറിയിക്കുന്നത് എന്തിനാണ് എന്ന സംശയം സ്വാഭാവികം. എന്നാൽ കേരളത്തിൽ മാത്രമല്ല. മറ്റു പല സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാൻ സർക്കാരിന്റെ ഇത്തരം പരസ്യം വന്നിട്ടുണ്ട്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിക്കുന്ന ഇത്തരം ക്ഷേമ പദ്ധതികൾ മറ്റു സംസ്ഥാനങ്ങളിലും പരസ്യം ചെയ്യുന്നത് എന്തിനാകും? എന്തിനായാലും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ രാജ്യം മുഴുവൻ പരസ്യം ചെയ്യുന്ന ആദ്യത്തെ സർക്കാർ അല്ല രാജസ്ഥാനിലേത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA