കോഴിക്കോട് ∙ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്കടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദ് ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ വീട്ടില്‍നിന്ന് ലഹരിമരുന്നും അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തു.
ഷഹനയുടേത് ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാന്‍ ഇന്ന് വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തും. പറമ്പില്‍ ബസാറിലെ വീട്ടിലാണു ശാസ്ത്രീയ പരിശോധന. ആത്മഹത്യ ആണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദിനെ കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.
സജ്ജാദിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലം ഷഹാന തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എസിപി കെ.സുദർശനൻ പറഞ്ഞു. ജനലിന്റെ അഴിയിൽ ഷഹാന തൂങ്ങി മരിച്ചെന്നാണു സജ്ജാദ് മൊഴി നൽകിയതെന്ന് എസിപി വ്യക്തമാക്കി. ഷഹാനയ്ക്കു ക്രൂരമായ മർദനം ഏറ്റിരുന്നു. ശരീരത്തിൽ പരുക്കുകളും മുറിവുകളും കണ്ടെത്തി.
English Summary: Shahana death case, investigation against Sajad