തൃശൂർ പൂരം വെടിക്കെട്ട് നടക്കുമോ? പൂരപ്രേമികളുടെ മനസ്സിൽ അമിട്ടു പോലെ പൊട്ടുകയാണ് ഈ ചോദ്യം. കാലാവസ്ഥ അനുകൂലമായാൽ ശനിയാഴ്ച രാത്രിതന്നെ വെടിക്കെട്ടു നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അപ്പോഴും ഒരു ചോദ്യം ആശങ്കയുടെ മഴമേഘമായി ആകാശത്തുണ്ട്; അഥവാ ഇനി വെടിക്കെട്ട് നടന്നില്ലെങ്കിൽ ആ കരിമരുന്ന് എന്തു ചെയ്യും? – കഴിഞ്ഞ ഏതാനും ദിവസമായി തൃശൂരുകാർ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മഴ മാനത്തു കാണുമ്പോൾ പൂരപ്രേമിയുടെ നെഞ്ചു കത്തുകയാണ്. മഴയിൽ മരുന്നു നനഞ്ഞിരിക്കുമോ? നനഞ്ഞ മരുന്നു പൊട്ടുമോ? ഇവ സൂക്ഷിക്കുന്നത് എത്ര മാത്രം റിസ്ക് ആണ്? – അങ്ങനെ പോകുന്നു ചോദ്യങ്ങൾ. പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ, വെടിക്കെട്ടിനു തയാറാക്കിയ വെടിമരുന്ന് എങ്ങനെ നശിപ്പിക്കും, നിർവീര്യമാക്കും? അതിനുള്ള ഏറ്റവും എളുപ്പവഴി എന്താണ്?
HIGHLIGHTS
- തൃശൂർ പൂരം വെടിക്കെട്ടിന് തയാറാക്കിയ വെടിമരുന്ന് നശിപ്പിക്കേണ്ടി വരുമോ?
- വെടിമരുന്ന് നിർവീര്യമാക്കേണ്ടി വന്നാൽ അതിനുള്ള ഏറ്റവും എളുപ്പവഴി എന്താണ്?
- വെള്ളത്തിൽ മുക്കി കരിമരുന്ന് നശിപ്പിക്കുന്നതാണോ സുരക്ഷിതം?