ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറത്തു പൊതുവേദിയിൽ പുരസ്കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെ‍തിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നിലപാടിനെതിരെ പൊതുസമൂഹം രംഗത്തു വരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുൻപ് ട്വിറ്ററിലൂടെയും ഗവർണർ സമസ്തയ്ക്കെ‍തിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു പെൺകുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നതു വേദനാജനകമാണെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. പരിശുദ്ധ ഖുർആൻ വചനങ്ങൾക്ക് എതിരായി മുസ്‌ലിം സ്ത്രീകളെ പുരോഹിതർ മാറ്റിനിർത്തുന്നതും അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ഗവർണർ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് കടുത്ത വിമർശനത്തിന് കാരണമായ സംഭവമുണ്ടായത്. പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ കുപിതനാകുകയായിരുന്നു. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിനു പിന്നാലെ സമസ്ത നേതാവ് കുപിതനായി സംസാരിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

English Summary: Governor Arif Mohammad Khan slams Muslim cleric for insulting girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com