ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 കോവിഡ് കേസുകൾ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച രാജ്യത്ത് 2878 കേസുകൾ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 17,692 ആണ്. ഇതുവരെ 191.32 കോടി വാക്സീൻ ഡോസുകൾ രാജ്യത്ത് നൽകി. 4,25,76,815 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഈ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനം.
English Summary: India Reports 2,487 New Covid Cases