കണ്ണൂർ ∙ ‘പണം തരില്ലെന്നു പറഞ്ഞാൽ ഓര് എന്നെ കാല് കൂട്ടിക്കെട്ടി അടിക്കുന്നുണ്ടുമ്മാ’ മകൾ ഷഹാനയുടെ ഈ വാക്കുകൾ ഉമ്മ ഉമൈബയുടെ നെഞ്ചിൽ ഇപ്പോഴും കെടാത്ത തീയാണ്. പിറന്നാളിനു ക്ഷണിച്ച മകളുടെ മരണ വാർത്ത അതേ ദിവസംതന്നെ അറിയേണ്ടി വന്നതിന്റെ ഞെട്ടലിൽ നിന്ന് ഉമ്മ ഉമൈബ ഇപ്പോളും മോചിതയായിട്ടില്ല. ഏറെക്കാലം കഷ്ടപ്പെട്ട് പണിതുയർത്തിയ സ്വന്തം വീട്ടിലേക്ക് ചേതനയറ്റ ശരീരമായി ഷഹാന എത്തിയപ്പോൾ മൃതദേഹം നോക്കി കരയാൻ പോലുമാകാതെ ആ ഉമ്മ തരിച്ചിരുന്നു. കോഴിക്കോട് നിന്നു വെള്ളിയാഴ്ച്ച രാത്രി 10ന് ചെമ്പ്രകാനത്തെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി 11ന് കുളപ്പള്ളി ജുമാ മസ്ജിദ് വളപ്പിലാണ് ഖബറടക്കിയത്. മരണം കൊലപാതകമെന്ന സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ട ഭർത്താവ് സജാദിനെ പറമ്പിൽ ബസാറിനടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം ചേവയൂർ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. ഫുഡ് ഡെലിവറിയുടെ മറവിൽ ഇയാൾ ലഹരി വിൽപന നടത്തിയിരുന്നെന്നാണു സൂചന. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ചും വിശദമായ അന്വേഷണമുണ്ടാകും. കണ്ണീരിൽ മുങ്ങിയ ഷഹാനയുടെ ജീവിതം പറയുകയാണ് ഉമൈബയും ബന്ധുക്കളും...
HIGHLIGHTS
- മോഡൽ ഷഹാനയുടെ മരണത്തിനു പിന്നിൽ ആരാണ്?
- ഭർത്താവ് സജാദ് സുഹൃത്തുക്കളുമൊത്ത് വീട്ടിൽ മദ്യപിച്ചിരുന്നെന്ന് ഷഹാനയുടെ ഉമ്മ