എഎപി–ട്വന്‍റി20 സഖ്യത്തിന് രാഷ്ട്രീയമായി ഇടതിനോട് മല്‍സരിക്കാന്‍ കഴിയില്ല: .ജയരാജന്‍

1248-ep-jayarajan
ഇ.പി. ജയരാജൻ (ഫയൽ ചിത്രം)
SHARE

തൃക്കാക്കര∙ ആം ആദ്മി പാർട്ടി (എഎപി) – ട്വന്‍റി20 കൂട്ടുകെട്ടിന് രാഷ്ട്രീയമായി ഇടതുമുന്നണിയോട് മല്‍സരിക്കാന്‍ കഴിയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇടതിനോട് രാഷ്ട്രീയമായി മല്‍സരിക്കാന്‍ ഇവിടെ ആരുമില്ലെന്നും ഇ.പി.ജയരാജന്‍ അവകാശപ്പെട്ടു.

‘കേരളത്തിന്റെ സമഗ്ര വികസനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുമില്ലാത്ത, ഭവനരഹിതരും തൊഴിൽ രഹിതരും ഇല്ലാത്ത, വിദ്യാസമ്പന്നരുടെ നാടായി കേരളത്തെ ഉയർത്തണം. ആരോഗ്യരംഗത്ത് ലോകത്തിന്റെ മാതൃകയാണ് കേരളം. അത് ഉയർത്തിപ്പിടിക്കണം. അതിനു വേണ്ട നടപടികൾ സ്വീകരിക്കണം.

ആ നയത്തോട് ആഭിമുഖ്യമുള്ള എല്ലാവർക്കും ഞങ്ങൾക്ക് വോട്ട് ചെയ്യാം. ഇടതുപക്ഷത്തിന് വോട്ടു നൽകുക എന്നത് ഇന്നൊരു ധർമമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൃക്കാക്കര വിജയത്തോടു കൂടു സെഞ്ചറി ഉറപ്പാണ്’ – ഇ.പി. ജയരാജൻ വ്യക്തമാക്കി.

English Summary: EP Jayarajan on Thrikkakara byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA