ADVERTISEMENT

പട്ന ∙ ബിഹാറിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് അനിൽ ഹെഗ്ഡെയെ ജനതാദൾ (യു) സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജെഡിയുവിന്റെ രാജ്യസഭാംഗമായിരുന്ന മഹേന്ദ്ര പ്രസാദ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

കർണാടക സ്വദേശിയായ അനിൽ ഹെഗ്ഡെ ഏറെക്കാലം ഡൽഹിയിൽ സോഷ്യലിസ്റ്റ് സംഘടനകളുടെ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ശിഷ്യനായിരുന്നു. കഴിഞ്ഞ 12 വർഷമായി പട്നയിലെ ജെഡിയു ഓഫിസിൽ പ്രവർത്തിക്കുകയാണ്. ഈ മാസം 30നാണു തിരഞ്ഞെടുപ്പ്.

English Summary : JD(U) nominates Anil Hegde for Rajya Sabha by-poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com