ആം ആദ്മി–ട്വന്‍റി 20 സഖ്യം മുന്നോട്ടുവയ്ക്കുന്നത് ഇടത് നിലപാട്: എം.സ്വരാജ്

m-swaraj-1248
എം. സ്വരാജ്
SHARE

കൊച്ചി∙തൃക്കാക്കരയില്‍ ആം ആദ്മി–ട്വന്‍റി 20 സഖ്യത്തിന്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി. ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്‍റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. അവർക്ക് ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അതുകൊണ്ട് ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.സ്വരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.

മഴയെ വെല്ലുന്ന ആവേശവുമായിട്ടാണ് സ്ഥാനാർഥി പര്യടനത്തിൽ ആളുകൾ എത്തിച്ചേരുന്നത്. അതുകൊണ്ടു മഴയൊരു പ്രശ്നമേയല്ലെന്നാണു തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോൾ പറയുന്നത്. ഇടതുപക്ഷത്തിനു ബാലികേറാമലയെന്നു കരുതിയിരുന്ന പല മണ്ഡലങ്ങളും പിടിച്ചത് ഉപതിരഞ്ഞെടുപ്പുകളിലൂടെയാണ്. അതുമായി താരതമ്യം ചെയ്താൽ തൃക്കാക്കരയിൽ വളരെ എളുപ്പം വിജയിക്കാൻ കഴിയുന്നതാണ്– സ്വരാജ് അവകാശപ്പെട്ടു.

English Summary: LDF expect AAP, Twenty20 votes at Thrikkakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA