തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ മൈനിങ് സെക്രട്ടറി പൂജ സിംഗാളിന്റെ അറസ്റ്റോടെ പുറത്തുവരുന്നത് വൻ ക്രമക്കേടിന്റെ കഥകൾ. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ വൻ തട്ടിപ്പിന്റെ ബാക്കിപത്രമായാണ് പൂജ സിംഗാളിന്റെ അറസ്റ്റ്. ഖുന്തി ജില്ലയിലെ 18 കോടിയുടെ വ്യാപക ക്രമക്കേടിന്റെ പേരിൽ പൂജയെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാനായി രണ്ടാം ദിവസം വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. കള്ളപ്പണം വെളുപ്പിക്കലിൽ പൂജ അകത്തായെങ്കിലും ക്രമക്കേടിനു പിന്നിൽ വൻ രാഷ്ടീയ-ഉദ്യോഗസ്ഥ ലോബിയുണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ആരാണ് ഈ പൂജ സിംഗാൾ? ഐഎഎസ് ഓഫിസറായ ഇവർ എന്തിനാണ് കോടികളുടെ ക്രമക്കേടിനു കൂട്ടു നിന്നത്? എങ്ങനെയാണ് ഇവർ കുരുക്കിലായത്? ജാർഖണ്ഡിൽനിന്ന് വരുംനാളുകളിൽ പുറത്തു വരാനിരിക്കുന്നത് വൻ അഴിമതിക്കഥകളാണോ..?
HIGHLIGHTS
- പൂജ സിംഗാളിന്റെ അറസ്റ്റിൽ കലങ്ങി മറിയുമോ ജാർഖണ്ഡ് രാഷ്ട്രീയം?