ADVERTISEMENT

ന്യൂഡൽഹി ∙ ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്ന ഉത്തരവിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. മേയ് പതിമൂന്നിനോ അതിനു മുൻപോ കസ്റ്റംസിന് കൈമാറിയ ചരക്കുകൾ കയറ്റുമതി ചെയ്യാനാണ് അനുമതി. ഗോതമ്പ് കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ ഗോതമ്പ് വിലയ്ക്ക് ആറു ശതമാനം വരെ വർധന ഉണ്ടായി.

കയറ്റുമതി നിയന്ത്രണത്തിലെ ഇളവ് സംബന്ധിച്ച് ഈജിപ്ത് ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി 2.2 ദശലക്ഷം ടൺ ഗോതമ്പാണ് കെട്ടിക്കിടന്നത്. ഗോതമ്പ് കയറ്റുമതി നിയന്ത്രണത്തെ തുടർന്നാണായിരുന്നു ഇത്.

English Summary: Centre relaxes norms for wheat exports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com