ADVERTISEMENT

ആലപ്പുഴ ∙ കെഎസ്ആർ‌ടിസി തകർച്ചയുടെ കാരണം തൊഴിലാളികളുടെ തലയിൽ കെട്ടിവച്ച് യഥാർഥ കാരണങ്ങളിൽനിന്നു മാധ്യമങ്ങളുൾപ്പെടെ തലയൂരുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി. കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി യൂണിയനുകളുടെ സമരമല്ല പ്രതിസന്ധിയുടെ കാരണം. ഇന്ധന വില നിത്യവും വർധിപ്പിക്കുന്നതും കേന്ദ്ര സർക്കാരിന്റെ തെറ്റായ ഗതാഗത നിയമങ്ങളുമാണ് അതിന് അടിസ്ഥാനം. അമിതമായ വില വർധനയെ പിടിച്ചുനിർത്താൻ യാത്രാനിരക്ക് വിർധിപ്പിക്കേണ്ടിവരും. തൊഴിലാളികളാണ് കാരണക്കാരെങ്കിൽ സ്വകാര്യ മേഖലയിലും അതുതന്നെ സംഭവിക്കേണ്ടതല്ലേയെന്ന് എളമരം കരിം ചോദിച്ചു.

മോട്ടർ വ്യവസായ മേഖലയാകെ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് 50,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നു. ഇന്ന് 10,000 എണ്ണം കഷ്ടിച്ചാണ് സർവീസ് നടത്തുന്നത്. എന്തുകൊണ്ടാണിതെന്ന് മനസ്സിലാക്കണം. സംസ്ഥാന സർക്കാർ കെഎസ്ആർടിസിയിൽ പെൻഷൻ മുടക്കിയിട്ടില്ല. കോവിഡ് വലിയ ബാധ്യത സൃഷ്ടിച്ചു. എന്നിട്ടും സർക്കാർ ഒഴി‍ഞ്ഞുമാറുന്നില്ലെന്നും എപി പറഞ്ഞു.

English Summary: Elamaram Kareem on Crisis in KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com