ന്യൂഡൽഹി ∙ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവിൽ വ്യാപാരം തുടരുന്നത്.
English Summary: Indian rupee falls into new low as oil prices surge