ADVERTISEMENT

കൊടുവള്ളി∙ കോഴിക്കോട് കൊടുവള്ളി നെടുമലയില്‍ ബൈക്കുകളില്‍നിന്നും പെട്രോള്‍ മോഷ്ടിച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് നെടുമലയിലെ കരൂഞ്ഞി മലഭാഗത്തെ ആറോളം വീടുകളിലെ ബൈക്കുകളില്‍നിന്നും പെട്രോള്‍ മോഷ്ടിച്ചത്. കരൂഞ്ഞിയിലെ വി.കെ.വിപിന്‍ എന്നയാളുടെ വീട്ടില്‍നിന്നും പെട്രോള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിപിന്റെ വീട്ടിലെ ബൈക്കിന്റെ താക്കോലും നഷ്ടമായിട്ടുണ്ട്.

പലരും രാവിലെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പെട്രോള്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. പ്രദേശത്തെ മറ്റു വീടുകളിലുള്ളവരും സമാനമായ പരാതിയുമായെത്തിയപ്പോഴാണ് സിസിടിവി പരിശോധിച്ചത്. രണ്ട് പേർ പതുങ്ങിയെത്തി വീട് നിരീക്ഷിച്ച ശേഷം പെട്രോള്‍ മോഷ്ടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

petrol-steal
പെട്രോൾ മോഷ്ടാക്കൾ സിസിടിവി ക്യാമറയിൽ പതിഞ്ഞപ്പോൾ

സമാനമായ രീതിയില്‍ മുൻപും ഇവിടെ പെട്രോള്‍ മോഷണം പോയതായും നാട്ടുകാര്‍ പറയുന്നു. മോഷണമാണെന്ന് വ്യക്തമാകാത്തതിനാല്‍ അന്ന് പരാതിപ്പെട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത്തവണ മോഷണമാണെന്ന് ഉറപ്പിക്കുകയായിരുന്നു. മോഷ്ടാക്കള്‍ പ്രദേശവാസികളെല്ലെന്നാണ് ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരുടെ നിഗമനം. പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൊടുവള്ളി പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

English Summary: Petrol Theft at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com