കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ല: മുന്‍കൂര്‍ ജാമ്യം തേടി ഷൈബിന്റെ ഭാര്യ ഹൈക്കോടതിയിൽ

shaba-murder-sherif
ഷൈബിൻ അഷ്റഫ്
SHARE

കൊച്ചി∙ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലെന്നും ഷൈബിന്റെ ഭാര്യ ഫസ്ന ഹർജിയിൽ വ്യക്തമാക്കി. ഷൈബിനെ സഹായിച്ചതായി ആരോപണമുയർന്ന മുൻ എഎസ്ഐ സുന്ദരനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജാമ്യാപേക്ഷ കോടതി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

ഒറ്റമൂലി രഹസ്യം ലഭിക്കാനായി മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊന്നു കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞ കേസിലെ മുഖ്യ പ്രതിയാണ് ഷൈബിന്‍ അഷ്റഫ്. ഷാബാ ഷരീഫിനെ ഒരു വർഷത്തിലേറെ തടങ്കലിൽ പാർപ്പിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്.

English Summary : Shaba Sherif murder : Shybin Ashraf's wife seeks anticipatory bail for her husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA