ബെംഗളൂരു∙ ബെംഗളൂരുവിൽ സ്കൂള്‍ വിദ്യാര്‍ഥിനികൾ തമ്മിലുള്ള കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്കൂളിനു സമീപത്തുള്ള റോഡില്‍വച്ചാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് കയ്യാങ്കളി.
ട്വിറ്ററിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച വിദ്യാർഥികൾക്കൊപ്പം ചില ആണ്‍കുട്ടികളും കയ്യാങ്കളിയുടെ ഭാഗമാകുന്നുണ്ട്. ഇവരെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്താണ് തർക്കത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമല്ല. സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
English Summary: Students From Reputed School In Bengaluru Indulges Into Fist-Fight, Video Viral On Social