പൊന്നാനി ∙ നോർക്ക റൂട്സ് ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ. 22ന് രാവിലെ 9ന് ചടങ്ങുകൾ നടക്കും. തിരുവനന്തപുരം പി.ടി.നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.
പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. വിവാഹ ആഡംബരങ്ങളിൽനിന്നു വിട്ടുമാറി തികച്ചും മാതൃകാപരമായാണ് ചടങ്ങുകൾ ഒരുക്കുന്നത്. നിരഞ്ജനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വൃദ്ധസദനത്തിൽവച്ച് വിവാഹം നടത്തുന്നതെന്നാണ് വിവരം. തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും.
English Summary: Former Speaker P Sreeramakrishnan daughter to tie knot at Old Age home Tavanur