ADVERTISEMENT

തൃശൂർ∙ ഇത്യോപ്യയില്‍ പെയിന്റ് പണി വാഗ്ദാനം ചെയ്ത് കേരളത്തിലെ യുവാക്കളില്‍നിന്നു പണം തട്ടി. ഓരോരുത്തരില്‍ നിന്നായി 75,000 രൂപ വീതമാണ് തട്ടിയത്. വീസയുടേയും വിമാന ടിക്കറ്റിന്റേയും പകര്‍പ്പുകളുമായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. വിമാന ടിക്കറ്റ് വ്യാജമായിരുന്നു.

‘ഓൺലൈൻ വഴി പരസ്യം കണ്ടാണ് ജോലിക്കായി അപേക്ഷ നൽകിയത്. 75,000 രൂപയാണ് അവർ ചോദിച്ചത്. എഗ്രിമെന്റും വീസയും വന്നപ്പോൾ ആദ്യ തുകയായ 50,000 നൽകി. പിന്നീട് വി‌മാനടിക്കറ്റ് വന്നതിനുശേഷം ബാക്കി 25,000വും നൽകി. എന്നാൽ ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയപ്പോൾ പണം അടയ്ക്കാത്തതിനാൽ പോകാൻ കഴിയില്ലെന്നു പറഞ്ഞു’– ഒരു ഉദ്യോഗാർഥി പറഞ്ഞു.

പ്രതിമാസം അരലക്ഷം രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പുസംഘം വിലസിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ തൃശൂരില്‍ സംഘടിച്ചെത്തി പൊലീസിന് പരാതി നല്‍കി. എയർ ലിങ്ക് എന്ന കമ്പനിയാണ് വ്യാജ ടിക്കറ്റു നൽകി കബളിപ്പിച്ചതെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളാണ് ഇതിന് ഇരയായത്.

English Summary : Paint workers cheated after offering job in Ethiopia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com