വിവാദങ്ങൾക്ക് വിട; ഷെജിനും ജോയ്‌സ്‌നയും വിവാഹം രജിസ്റ്റര്‍ ചെയ്തു

jyotsana-shejin-marriage
പാർട്ടി പ്രവർത്തകർക്കൊപ്പം ഷെജിനും ജോയ്‌സ്‌നയും
SHARE

കോഴിക്കോട്∙ കോടഞ്ചേരിയിൽ പ്രണയിച്ച് വിവാഹിതയായ ഷെജിനും ജോയ്‌സ്‌നയും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്തു. പാർട്ടി ഇടപെടലും ലൗ ജിഹാദ് പരാമർശങ്ങളുമെല്ലാംകൊണ്ട് ഇവരുടെ വിവാഹം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ മകൾ അന്യായ തടങ്കലിലെന്നു കാണിച്ചു പിതാവ് ജോസഫ് ഹേബിയസ് കോർപസ് ഹർജി നൽകി. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്ന ജോയ്സ്നയുടെ ഭാഗം ശരിവച്ച കോടതി ഇരുവർക്കും ഒരുമിച്ചു ജീവിക്കാമെന്നറിയിക്കുകയായിരുന്നു.

ഈ വിവാദങ്ങൾക്കെല്ലാമൊടുവിലാണ് ഷെജിനും ജോയ്‌സ്‌നയും ഇപ്പോൾ വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമാണ് എം.എസ്. ഷെജിന്‍. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി ഏരിയ കമ്മറ്റി അംഗങ്ങളായ ഷിജി ആന്റണി, കെ.പി. ചാക്കോച്ചന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റജിസ്ട്രേഷൻ നടപടികള്‍ നടന്നത്.

English Summary: Its curtains to the controversy; Jyotsana and Shejin register their marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA