ADVERTISEMENT

കോഴിക്കോട്∙ താമരശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കർ ലോറി മറിഞ്ഞു. ഗതാഗതം തടസപ്പെട്ടു. ചുരം ഇറങ്ങി വരികയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. കെമിക്കൽ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി കാലിയായിരുന്നു എന്നാണ് സൂചന.

tanker

ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടുകയാണ്. രണ്ടു മണിക്കൂറോളമായി ഗതാഗത തടസം നേരിടുന്നു. ലോറി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 

English Summary: Tanker Lorry accident at Thamarassery Churam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com