പൊതുമേഖല ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം; നിർദേശത്തിന് അംഗീകാരം

central-cabinet
ഫയൽചിത്രം.
SHARE

ന്യൂഡൽഹി∙ പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കാന്‍ സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിക്ഷേപം വിറ്റഴിക്കുന്നതിനും സംയുക്ത സംരംഭങ്ങളിലെ ഒാഹരികള്‍ വില്‍ക്കുന്നതിനും അതതു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് അധികാരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. തന്ത്രപരമായ ഒാഹരി വിറ്റഴിക്കല്‍, ചെറിയ ഒാഹരി വില്‍പന, അനുബന്ധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ എന്നിവയിലും തീരുമാനമെടുക്കാം. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ല. 

മഹാരത്ന സ്ഥാപനങ്ങളുടെ ഒാഹരി വില്‍പന ഒഴികെയുള്ള വില്‍പനകള്‍, അടച്ചുപൂട്ടലുകള്‍ എന്നിവയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കുന്നതിനുള്ള ബദല്‍ സംവിധാനത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്. തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കാനും ഉദ്ദേശിച്ചാണ് നടപടി. പൊതുമേഖലയില്‍ സര്‍ക്കാര്‍ സാന്നിധ്യം കുറയ്ക്കുക എന്നതാണ് 2021ലെ പുതിയ പൊതുമേഖല നയം. 

പെട്രോളില്‍ 20% എഥനോള്‍ ചേര്‍ക്കാനുള്ള സമയപരിധി 2025–26 ആക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ 2030 ആയിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. 2018ലെ ജൈവ ഇന്ധന ദേശീയ നയ ഭേദഗതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

English Summary: Union Cabinet Amends Biofuels Policy, Advances Target Of 20 Per Cent Ethanol Blending In Petrol To 2025-26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA