ADVERTISEMENT

ആലപ്പുഴ∙ വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേന്നം പള്ളിപ്പുറത്ത് 8-ാം വാർഡ് വടക്കുംകര നെല്ലിശേരി ശ്യാംകുമാറിന്റെ ഭാര്യ അമ്പിളി (35) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചേർത്തല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അഞ്ച് വയസ്സും ഒരു വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളുണ്ട്.

English Summary: Charred body of housewife found in Chennam Pallippuram Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com