ADVERTISEMENT

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സംഭവത്തിൽ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍‌ തോമസിന് എതിരായ നടപടി ശാസനയില്‍ ഒതുക്കി. നയപരമായ കാര്യങ്ങളില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന കാര്യം ഓർമിപ്പിച്ചുകൊണ്ടാണു നടപടി ശാസനയിൽ ഒതുക്കിയത്. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ശാസന നൽകി വിഷയം അവസാനിപ്പിക്കാനുള്ള തീരുമാനം.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയിരിക്കെ മുല്ലപ്പെരിയാർ ഡാമിനു സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയത് സംസ്ഥാന താൽപര്യത്തിനു വിരുദ്ധമാണെന്ന് കാണിച്ച് അദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി തല അന്വേഷണത്തിനുശേഷം സർവീസിലേക്കു തിരിച്ചെടുത്തു. എന്നാൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുതിയ വനം മേധാവിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

English Summary: Mullaperiyar Tree Felling Case: Investigation report in favor of Bennichan Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com