ജനങ്ങളുടെ എതിര്‍പ്പ് മാനിക്കാത്ത വികസനത്തോട് യോജിപ്പില്ല: ശശി തരൂര്‍

tharoor-uma
തൃക്കാക്കരയിൽ ഉമ തോമസിനു വേണ്ടി പ്രചരണത്തിനെത്തിയ ശശി തരൂർ
SHARE

കൊച്ചി∙ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ആളാണെങ്കിലും ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുക്കാതെയുള്ള വികസനത്തോടു യോജിപ്പില്ലെന്ന് ശശി തരൂര്‍ എംപി. താൻ രാഷ്ട്രീയത്തിൽ എത്തിയതു മുതൽ വികസനത്തിനൊപ്പം തന്നെയാണ്. വികസനം എന്നത് ജനങ്ങൾക്ക് വേണ്ടിയാണ്.

ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് അവരെ വിഷമിപ്പിക്കാതെയുള്ള വികസനമാണു നാം നടത്തേണ്ടത്. അല്ലാതെ ജനങ്ങളുടെ എതിർപ്പ് കൂട്ടാക്കാതെ വീട്ടിനകത്തു കയറി കല്ലിടുന്നതു തെറ്റാണ്. താൻ അതിനെ എപ്പോഴും എതിർക്കുന്നു. എല്ലാവരെയും ഒരുമിച്ചു ചേർത്തുള്ള വികസനമാണ് ഈ നാടിന് ആവശ്യമെന്നും തരൂർ പറഞ്ഞു.

‘ഉമ തോമസിന് ജനങ്ങൾ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിലെ ടെക്കികളെയും സംരംഭകരെയും കണ്ടു സംസാരിച്ചു. തങ്ങൾക്കു നല്ലൊരു സ്ഥാനാർഥിയെയാണ് തന്നതെന്ന് അവർ പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമാണെന്നു വിശ്വാസമുണ്ട്.’–ശശി തരൂർ പറഞ്ഞു.

English Summary: Shashi Tharoor on K Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA