കോഴിക്കോട്∙ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രഫ.കെ.വി.തോമസ് പാർട്ടി വിട്ടതിന്റെ പേരിൽ ചീത്തവിളി കേൾക്കേണ്ടി വരുന്ന മറ്റൊരു കെ.വി.തോമസുണ്ട് കോഴിക്കോട്ട്. പ്രഫ.കെ.വി.തോമസിന്റെ അതേ പേരുകാരനായി പോയി എന്നതു കൊണ്ട് റിട്ട. അധ്യാപകനും എഴുത്തുകാരനുമായ പ്രഫ.കെ.വിതോമസിനും കിട്ടി കെട്ടുകണക്കിനു പൊങ്കാല. ഒരേ പേരും ഏതാണ്ട് ഒരേ രൂപവുമുള്ളതിന്റെ പേരിൽ എറണാകുളത്തേക്കു പോകേണ്ട ചീത്തവിളികളും കുറ്റപ്പെടുത്തലും വണ്ടികയറി എത്തിയതു കോഴിക്കോട്ടേക്ക്. ഫോൺവിളിയായും വാട്സാപ് സന്ദേശങ്ങളായും ആളുകളുടെ ചീത്തവിളിയും ഉപദേശവും തുടർന്നപ്പോൾ ഒടുക്കം കെ.വി.തോമസ് മാഷ് ഫേസ്ബുക് പോസ്റ്റിട്ടു. ‘‘സുഹൃത്തുക്കളേ നിങ്ങൾ ഇപ്പോൾ ചീത്ത വിളിച്ചു കൊണ്ടിരിക്കുന്ന ഈ കെ.വി.തോമസ് ആ കെ.വി.തോമസ് അല്ല.’’
പൊങ്കാലക്കാരുടെ ശ്രദ്ധയ്ക്ക്; ആ കെ.വി.തോമസ് അല്ല ഈ കെ.വി.തോമസ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.