തിരുവനന്തപുരം∙ അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്കെടുതി രൂക്ഷമായ എറണാകുളം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ തുറന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ദുരന്തനിവാരണ സേനയുടെ രണ്ടു സംഘങ്ങൾ ക്യംപ് ചെയ്യുന്നുണ്ട്. വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതൽ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
English Summary: Heavy Rain Forecast For Kerala Today