ADVERTISEMENT

പാലക്കാട്∙ പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. വൈദ്യുതികെണി വച്ച മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സുരേഷ് ആണ് അറസ്റ്റിലായത്. മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി മാറ്റിയിട്ടത് സുരേഷ് ആണെന്ന് എസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു. സുരേഷ് കാട്ടുപന്നിയെ കെണിവച്ച് പിടിച്ച കേസില്‍ പ്രതിയാണെന്നും എസ്പി വ്യക്തമാക്കി.

മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാ‍ർമാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ എം.അശോക്‌കുമാ‍ർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹൻദാസ് (36) എന്നിവരാണു മരിച്ചത്. പൊലീസ് ക്യാംപിൽനിന്ന് 200 മീറ്റർ അകലെയുള്ള പാടശേഖരത്തിലാണു സംഭവം. മുട്ടിക്കുളങ്ങര ക്യാംപിലെ അസിസ്റ്റന്റ് കമൻഡാന്റും രാജ്യാന്തര കായികതാരവുമായ എസ്.സിനിയുടെ ഭർത്താവാണു മരിച്ച അശോക്‌ കുമാർ. 

ബുധനാഴ്ച രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റതാണു മരണകാരണമെന്നാണു പോസ്റ്റ്മോ‍ർട്ടം സൂചനകളെന്നു പൊലീസ് പറഞ്ഞു. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രാത്രിയിൽ മീൻ പിടിക്കാൻ പോയതായിരിക്കാമെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു.  

English Summary: Palakkad police officers death; Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com