ADVERTISEMENT

ശ്രീനഗർ ∙ ജമ്മു–ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് വിവരം. ഇടിഞ്ഞുവീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു ഒന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ഒരു മല പൂർണമായി ഇടിഞ്ഞുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. ബാനിഹാല്‍– റംബാന്‍ മേഖലയില്‍ ഇത്തരത്തില്‍ നിരവധി തുരങ്കങ്ങളാണ് നിര്‍മാണത്തിലുള്ളത്. സംഭവം നിര്‍ഭാഗ്യകരമമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുമെന്നും രക്ഷാപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English Summary: Under-construction tunnel collapses in Jammu-Srinagar National Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com