ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പു ഫലം ലോകത്തിന്റെ ഭാവിയെകൂടി നിർണയിക്കുന്നതാണെന്നു പറയാറുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങൾ മൂലം ഒരു ദശകത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാർക്ക് പദവിയിൽ നിന്നിറങ്ങേണ്ടി വന്ന രാജ്യമാണ് ഓസ്ട്രേലിയ എന്നതാണ് ഇതിനു കാരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യം. അവിടെ മേയ് 21–ന് പൊതുതിരഞ്ഞെടുപ്പു നടക്കുകയാണ്. ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറുന്ന അപൂർവ സംഭവം കൂടിയാണിത്. കാരണം, ഓസ്ട്രേലിയ എന്ന ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാനും ദശകങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതായി മാറുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. അതു തെളിയിക്കുന്നതാണ് തുടരെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ.
KEY POINTS
- കാലാവസ്ഥാ വ്യതിയാനവും തിരഞ്ഞെടുപ്പ് വിഷയം
- കാർബൺ ബഹിർഗമനത്തിൽ ഊന്നിയ പ്രചാരണം
- സ്കോട്ട് മോറിസനും ആന്റണി അൽബനീസും നേർക്കുനേർ
- 151 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ വേണ്ടത് 76 സീറ്റ്