ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും 13,000 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്കൻ സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച് മേയ് 17ന്  ഡൊമിനിക്കയുടെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ മജിസ്ട്രേറ്റ് കോടതിയിൽ കത്ത് നൽകി‌.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്സിക്കെതിരെ കേസെടുത്തത്. അതേസമയം, ഡൊമിനിക്കൻ സർക്കാരിന്റെ നടപടി ചോക്സിയെ വിട്ടുകിട്ടാനുള്ള സിബിഐയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നു വിലയിരുത്തലുണ്ട്.

സാമ്പത്തിക തട്ടിപ്പിനുശേഷം ഇന്ത്യവിട്ട ചോക്സി ആന്റിഗ്വയിലെത്തുകയായിരുന്നു. ഇവിടെനിന്നും ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായത്. തുടർന്ന് 2021 മേയ് 24ന് ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തു.

English Summary: Dominica drops illegal entry charge against PNB scam accused Mehul Choksi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com