പി.സി.ജോർജിന് തിരിച്ചടി; വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുന്‍കൂര്‍ ജാമ്യമില്ല

1200-pc-george
പി.സി.ജോർജ് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പ്രതിയുടെ വാദം തള്ളിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിൽ പ്രസംഗിച്ചപ്പോൾ നടത്തിയ സമാന പരാമർശത്തിന് എതിരായ കേസിൽ ജോർജിനു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കൊച്ചിയിൽ നടന്ന പരിപാടിക്കിടെ ജോർജിന്റെ വർഗീയ പരാമർശമുണ്ടായത്.

ഇതിനെതിരായ പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തെങ്കിലും അറസ്റ്റു നടപടിയിലേക്കു നീങ്ങിയിരുന്നില്ല. ഇതിനിടെ നൽകിയ മുൻകൂർ ജാമ്യഹർജി കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ സമാന കുറ്റം ആവർത്തിക്കരുതെന്നു തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നു.

English Summary : Hate speech: Ernakulam sessions court dismiss anticipatory bail petition of PC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA