കെജിഎഫിനെ വെല്ലുന്ന ‘ഫയറിങ്’; ഇത് സിനിമാ ദൃശ്യമല്ല, ഒറിജിനൽ!

kerala-women-police
പ്രമോഷനൽ വിഡിയോയിൽ നിന്ന്
SHARE

തൃശൂർ ∙ കാടിന്റെ മറവിൽനിന്ന് ഗറില്ല പോരാള‍ികളെപ്പോലെ യന്ത്രത്തോക്കുമായി പുറത്തേക്കു കുതിക്കുന്ന വനിതകൾ. അവർ അനായാസം തോക്കെടുത്ത് ഉന്നംപിടിക്കുന്നു, നിർത്താതെ ‘ഫയർ’ ചെയ്യുന്നു. പശ്ചാത്തലത്തിൽ ‘മാസ്’ സംഗീതവും തീപ്പൊരി ഡയലോഗുകളും. ഈ വിഡിയോ കണ്ടാൽ ഏതെങ്കിലും ആക്‌ഷൻ സിനിമയുടെ ടീസറാണോ എന്ന് സംശയം തോന്നാമെങ്കിലും സംഗതി അതല്ല. 

കേരള പൊലീസ് അക്കാദമിയിൽനിന്നു പരിശീലനം നേടി പുറത്തിറങ്ങുന്ന പുതിയ വനിതാ ബാച്ചിന്റെ പാസിങ് ഔട്ടിനു മുന്നോടിയായി തയാറാക്കിയ ‘പ്രമോഷനൽ’ വിഡിയോ ആണിത്. വിഡിയോ സംവിധാനം ചെയ്തതും എഡിറ്റിങ് നിർവഹിച്ചതും പൊലീസ് അക്കാദമിയിലെ സിപിഒ ആയ വിഷ്ണു ബിജു ആണ്. ഛായാഗ്രഹണം പി.എസ്.അഭിലാഷും.

പൊലീസ് അക്കാദമിയിലെ മൂന്നാമത്തെ വനിതാ ബാച്ച് ആണിത്. അഭ്യസ്തവിദ്യരായ 446 വനിതകൾ 9 മാസത്തെ പരിശീലനം പൂർത്തിയാക്കി ഞായറാഴ്ച സേനയുടെ ഭാഗമായി മാറും. 

English Summary: Kerala police women batch passing out, Promotion Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA