ആരെയും പിണക്കാതെ നാലാം മുന്നണി; തൃക്കാക്കരയിൽ നെടുവീർപ്പിട്ട് മുന്നണികൾ

kejriwal-thrikkakara
സാബു.എം.ജേക്കബ്, അരവിന്ദ് കേജ്‌രിവാൾ
SHARE

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്‍റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇടതു-വലതുമുന്നണികള്‍. മനസ്സാക്ഷി വോട്ട് എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് സിപിഎമ്മും ട്വന്‍റി20 പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ തല്ലിക്കൊന്നത് മറക്കില്ലെന്ന് വി.ഡി.സതീശനും പ്രതികരിച്ചു. 

തൃക്കാക്കര ജനവിധിയില്‍ നിര്‍ണായകമായിരുന്നു ജനക്ഷേമസഖ്യത്തിന്‍റെ നിലപാട്. ഇത് മനസ്സിലാക്കിയാണ് സഖ്യം നിലപാട് പ്രഖ്യാപിച്ചതും. നിലവിലെ സാഹചര്യം പ്രതീക്ഷിച്ച് തന്നെയാണ് പുറത്തുവന്നതെങ്കിലും അത് തങ്ങള്‍ക്കനുകൂലമാക്കാനാണ് മൂന്നു മുന്നണികളുടെയും ശ്രമം. ട്വന്റി20 തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.

സിപിഎം നിലപാടുകളില്‍ ആം ആദ്മിയുമായുള്‍പ്പെടെയുള്ള സാമ്യമാണ് ഇ.പി.ജയരാജന്‍ ചൂണ്ടിക്കാണിച്ചത്. ജനക്ഷേമസഖ്യത്തിന്‍റെ വോട്ട് സര്‍ക്കാര്‍ വിരുദ്ധവോട്ടെന്ന് പ്രതികരിച്ച വി.ഡി.സതീശന്‍ കിഴക്കമ്പലത്തെ ട്വന്‍റി20 പ്രവര്‍ത്തകന്‍റെ കൊലപാതകവും സിപിഎമ്മിനെതിരെ സഖ്യത്തെ തിരിക്കുമെന്ന് പ്രതികരിച്ചു. 

English Summary: Fourth front goes for Conscience vote in Thrikkakara; Major parties look up for vote share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA