കോവിഡ്: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളില‌േക്കുള്ള യാത്ര വിലക്കി സൗദി

saudi-airport
ഫയൽചിത്രം.
SHARE

ജിദ്ദ∙ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നടപടി.

‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് കേസുകൾ ഉയരുകയാണ്. അതിനാൽ ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്തൊനീഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തും.’– സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതേസമയം, കുരങ്ങുപനി ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കേസുകൾ നിരീക്ഷിച്ചു വരുന്നുണ്ടെന്നും നേരിടാൻ രാജ്യം സുസജ്ജമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 11 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary: Saudi Arabia Bans Travel To India, 15 Other Countries Over Covid Outbreaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA