ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പ്രെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവാണ് ഉണ്ടായത്. കേരളത്തിലെ അടക്കം നേതാക്കൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ഇന്ധന നികുതി കുറവിനെ വെറും ആനുപാതിക കുറവായി കാണരുതെന്നും കേരളവും നികുതി കുറച്ചു എന്നുതന്നെ പറയേണ്ടി വരുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നാലെ കേരളത്തിൽ പെട്രോൾ പെട്രോൾ വില 10.41 രൂപ കുറയേണ്ടതാണെങ്കിലും 9.48 രൂപ മാത്രമാണ് കുറഞ്ഞത്.

English Summary: Hardeep Singh Puri on Fuel Tax reduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com