പ്രകോപന മുദ്രാവാക്യം സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു: കെ.സുരേന്ദ്രൻ

1248-k-surendran
കെ.സുരേന്ദ്രൻ (ഫയൽ ചിത്രം)
SHARE

കൊച്ചി∙ ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവം സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സിപിഎമ്മിനൊപ്പം നില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കാത്തത്. വോട്ടുബാങ്ക് ഭയന്ന് യുഡിഎഫും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 

‘മുദ്രവാക്യം വിളിച്ച സംഭവത്തിൽ ആളുകളുടെ കണ്ണിൽ പൊടിയിടാൻ എഫ്ഐആർ റജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്തത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തീവ്രവർഗീയ ശക്തികളെയും ഭീകരവാദികളെയും സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്’– അദ്ദേഹം  കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. മറ്റുള്ളവർ അത് ഏറ്റുവിളിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English Summary: K Surendran on hate slogan at Popular Front rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA