തിരുവനന്തപുരം∙ പത്തു കോടിയുടെ വിഷു ബംപർ ലോട്ടറി കിട്ടിയ ‘ഭാഗ്യവാൻ’ ഇതു വരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണു സൂചന.
എയർപോർട്ടിൽ എത്തിയ യാത്രക്കാരോ ടാക്സിക്കാരോ അല്ലെങ്കിൽ തദ്ദേശീയരോ ആകാനാണ് സൂചനയെന്നു ലോട്ടറി വകുപ്പ് അറിയിച്ചു. ടാക്സിക്കാരോ യാത്രക്കാരോ ആണെങ്കിൽ സമ്മാനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താനാകാനും സാധ്യതയുണ്ട്. പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്.
English Summary: Kerala In Search of Vishu Bumper Lottery winner