ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർഥി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തള്ളിയത്. തിരഞ്ഞെടുപ്പു ഹർജിയായാണു സമർപ്പിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. 

കടവന്ത്ര സ്വദേശി സി.പി.‌ദിലീപ് നായരാണ് ഉമ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഉമയുടെ ഭർത്താവ് അന്തരിച്ച മുൻ എംഎൽഎ പി.ടി.തോമസിന്റെ ബാങ്ക് വായ്പ കുടിശികയും കൊച്ചി കോർപറേഷൻ ഡിവിഷനിലെ ഭൂനികുതിയും അടച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. 

സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചെങ്കിലും താൻ സ്ഥാനാർഥിത്വത്തിൽനിന്നു പിൻമാറുകയാണ് എന്ന് ദിലീപ് നായർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിനു വോട്ടു ചെയ്യുമെന്നും പ്രചാരണം നടത്തില്ലെന്നും വ്യക്തമാക്കി. അതേസമയം, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതിനാൽ വോട്ടിങ് യന്ത്രത്തിൽ ഇദ്ദേഹത്തിന്റെയും പേരുണ്ടാകും. 

വിഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ...

English Summary: Petition Against Candidature of Uma Thomas at HighCourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com