ADVERTISEMENT

ചെന്നൈ ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ നഗരമധ്യത്തിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ചിന്താന്ദ്രിപ്പെട്ടിൽ ഇന്നലെ രാത്രി 8 മണിയോടെയാണു സംഭവം. ബിജെപി എസ്‌സി വിഭാഗം നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.

ചിന്താദ്രിപെട്ട് മുത്തിയമ്മൻ കോവിൽ തെരുവില്‍ ‍താമസിക്കുന്ന ബാലചന്ദ്രനെ വീടിനു സമീപത്ത് ഇന്നലെ രാത്രി 3 പേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.  ‍

English Summary: BJP worker killed in Chennai

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com